പാലക്കാട്: ആഗോള പരിസ്ഥിതി സംഘടനയായ ഒയിസ്ക സ്ഥാപകൻ ഡോ. യോനോസുകെ നകാനോയുടെ ജന്മദിനത്തിൽ പാലക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒയിസ്ക ഡേ ആഘോഷവും കുടുംബസംഗമവും നടത്തി.
കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.എൻ. ശുദ്ധോധനൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പാലക്കാട് ഒയിസ്ക ചാപ്റ്റർ പ്രസിഡന്റ് നിഖിൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
സൗത്ത് ഇന്ത്യ, റീജണൽ, ജില്ല ഘടകങ്ങളിലേക്ക് തെരഞ്ഞെടുത്തവർക്കു സ്വീകരണവും, മുൻകാല പ്രസിഡന്റുമാർക്കുള്ള അനുമോദനവും നടന്നു.
സെക്രട്ടറി സുനിത ഗോപിനാഥ്, ട്രഷറർ ശശികല വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.